- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: തുടര്‍ചികിത്സക്കായി അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രിയില്‍
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: തുടര്‍ചികിത്സക്കായി അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രിയില്‍
കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം എറണാകുളത്തെ വസതിയില്‍ കഴിയുകയായിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഅ്ദനിക്ക് എക്കോ, ഇ.സി.ജി, എക്‌സറേ, ഡോപ്‌ളര്‍ സ്‌കാനുകള്‍ തുടങ്ങി പരിശോധനകള്‍ നടത്തിയെന്ന് ബന്ധു മുഹമ്മദ് റജീബ് അറിയിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച്. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കി.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലും സന്ദര്‍ശക നിയന്ത്രണത്തിലും മൂന്ന് മാസമായി കഴിഞ്ഞിരുന്ന മഅ്ദനിക്ക് രക്തസമ്മര്‍ദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക, ഡയബറ്റിക് ന്യൂറോപ്പതി മൂലം ദീര്‍ഘകാലമായി തുടരുന്ന ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകള്‍ തുടങ്ങിയ രോഗങ്ങള്‍ ശരീരത്തെ ബാധിക്കുന്നുണ്ട്. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘകാലം വിവിധ രോഗങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ വീട്ടില്‍ തുടരുകയായിരുന്നു അദ്ദേഹം.