- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പില്‍ സ്വകാര്യബസ് ഇടിച്ചുസ്കൂട്ടര് യാത്രക്കാരന് മരിച്ചു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത കണ്ടംകുന്നില്‍ സ്വകാര്യബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ആയിത്തറ സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെ കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിര്‍ ദിശയില്‍ നിന്നും ഇടറോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കണ്ടംകുന്ന് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും യാത്രക്കാരനായ മനോഹരനും തെറിച്ചു വീണിരുന്നു. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത കണ്ടംകുന്നില്‍ സ്വകാര്യബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ആയിത്തറ സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെ കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിര്‍ ദിശയില്‍ നിന്നും ഇടറോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കണ്ടംകുന്ന് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും യാത്രക്കാരനായ മനോഹരനും തെറിച്ചു വീണിരുന്നു.
ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. റോഡിന് എതിര്‍ വശത്തുള്ള കടയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യമാണ് ലഭിച്ചത്.




