- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം തെറ്റി ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചുകയറി; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷനിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആളപായമില്ല. നിയന്ത്രണം വിട്ട മിനിലോറിയും കാറും കൂട്ടിയിടിച്ച് സമീപത്തെ വീടിന്റെ മതിൽ തകർന്നു. ഇന്ന് പുലർച്ചെ ആറിനായിരുന്നു സംഭവം.
കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയും ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് പരസ്പരം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും റോഡരികിലുള്ള ഒരു വീടിന്റെ സംരക്ഷണഭിത്തി തകർത്ത് മുന്നോട്ടാഞ്ഞു. അപകടത്തിൽ സമീപത്തെ കേബിളുകൾ വലിച്ചിരുന്ന ഇരുമ്പ് തൂണും തകർന്നു.
അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. തുടർ നടപടികളുടെ ഭാഗമായി അപകടത്തിൽപ്പെട്ട വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്തു. ഇരു വാഹനങ്ങളിലുണ്ടായിരുന്നവർക്കും സമീപവാസികൾക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story