- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണില്‍ സംസാരിച്ചു നിന്നു; പിന്നാലെ കുതിച്ചെത്തിയ ഇന്നോവ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് പരിക്ക്; സംഭവം കോഴിക്കോട്
കോഴിക്കോട്: നൊച്ചാട് ശാസ്തംകോട്ടുമ്മൽ സ്വദേശിനി അയിഷ ഹനീന (25) യാണ് തെരുവത്തംകടവ് മാർക്കറ്റിന് സമീപം റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാറിടിച്ച് ഓവുചാലിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടര മീറ്ററോളം താഴ്ചയുള്ള ഓവുചാലിലേക്കാണ് ഇവർ സ്കൂട്ടറിനൊപ്പം പതിച്ചത്.
ഉള്ള്യേരി ഭാഗത്തുനിന്നുവന്ന ഇന്നോവ കാറാണ് അയിഷയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തെത്തുടർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തിനടുത്ത് ഉള്ള്യേരി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന അറിയിപ്പ് ബോർഡും താഴേക്ക് പതിച്ച നിലയിലാണ്. വൈകീട്ടോടെയാണ് ദാരുണമായ സംഭവം നടന്നത്.
Next Story