- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷയ്ക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങി; റോഡ് മുറിച്ചുകടക്കവേ ഉഗ്ര ശബ്ദം; തൃശൂരിൽ ടെംപോ ട്രാവലര്‍ ഇടിച്ച് സഹോദരങ്ങളായ സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
തൃശൂർ: ചേലക്കര എളനാട് റോഡിൽ ടെംപോ ട്രാവലർ ഇടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ബസ് കയറുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.
ചേലക്കര എസ്.എം.ടി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാൻ (13), എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്. അന്തിമഹാകാളൻകാവ് റോഡിൽ കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് ഇവർ. സ്കൂളിലെ പരീക്ഷയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ചേലക്കര എളനാട് റോഡിലെ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഗുരുതരമായ പരിക്കുകൾ കാരണം വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




