അ​ഞ്ച​ൽ: ത​ടി​ക്കാ​ട്-​പൊ​ലി​ക്കോ​ട് പാ​ത​യി​ൽ തേ​വ​ർ തോ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പൊ​ലി​ക്കോ​ട് ഗി​രി​ജ​വി​ലാ​സ​ത്തി​ൽ അ​ന​ന്തു​വി​നാ​ണ് (29) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ പി​ക്​​അ​പ് വാ​നും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​റ​യ്ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും പാ​റ​പ്പൊ​ടി​യും ക​യ​റ്റി​വ​ന്ന പി​ക്അ​പ്പും ത​ടി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും പി​ക്അ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ അ​ഞ്ച​ലി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ന​ന്തു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.