- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്പൊട്ടിവീണു; തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്പൊട്ടിവീണു; തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

X
കണ്ണൂര്‍:മയ്യില്‍ മുണ്ടേരിക്കടവ് സതീശന്‍ റോഡിനു സമീപം കിണര്‍ കുഴിക്കുന്നതിനിടെ കയര്‍പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോള്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണര്‍ നിര്‍മാണം നടക്കുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കയര്‍പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story


