- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; അപകടം രോഗിയുമായി പോകവേ; ആരുടെയും പരിക്ക് ഗുരുതരമല്ല
തിരുവനന്തപുരം: ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രോഗിയുമായി പോകവേ ആയിരുന്നു ആംബുലൻസ് അപകടത്തിൽ പെട്ടത്. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് തോട്ടിലേക്ക് മറിഞ്ഞത്. എംസി റോഡിലൂടെ എത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിഞ്ഞത്.
ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്ത്.നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആർക്കും ഗുരുതരമായ പരിക്കില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story