- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന ബ്ലൂ ഡയമണ്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു; ഡീസൽ പൈപ്പ് പൊട്ടി അപകടം; വെപ്രാളത്തിൽ ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്; സംഭവം കുന്നംകുളത്ത്
കുന്നംകുളം: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്ന് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ബസ്സിന് തീപിടിക്കുകയാണെന്ന് ഭയന്ന് ചില്ല് തകർത്താണ് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് ബസ്സ് പാറേമ്പാടത്ത് എത്തിയപ്പോഴാണ് ബസ്സിൻ്റെ ഡീസൽ പൈപ്പ് പൊട്ടി തീ പടരാൻ തുടങ്ങിയത്.
ഉടൻ തന്നെ ബസ് ജീവനക്കാർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഓഫീസർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ബസ്സിലെ തകരാർ പരിഹരിക്കുകയും തീ പടരുന്നത് തടയുകയുമായിരുന്നു.
കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിഭ്രാന്തിമൂലം പുറത്തേക്ക് ചാടിയ യാത്രക്കാരന് നിസ്സാര പരിക്കുകൾ സംഭവിച്ചു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.