കാസര്‍കോട്: ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കാസര്‍കോട് മട്ടലായിയിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശി മുന്‍താജ് മിര്‍ (18) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ചെറുവത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

ദേശീയപാതയുടെ ഭാഗമായ മട്ടലായി ഹനുമാരംമ്പലം ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ മുന്‍താജ് മിര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും മുന്‍താജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.അപകടം, മരണം, ദേശീയപാതാ നിര്‍മാണം