കല്‍പ്പറ്റ: കര്‍ണാടകയിലെ ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയുടെ (32) മകന്‍ ഹൈസം ഹനാന്‍ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

കാര്‍ യാത്രികരായ വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുള്‍ ബഷീര്‍ (53), ഇദ്ദേഹത്തിന്റ സഹോദരീപുത്രനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു. ബഷീറിന്റെ ഭാര്യ നസീമ (45) , മുഹമ്മദ് ഷാഫി എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്. തായ്ലന്‍ഡില്‍ വിനോദയാത്ര കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.