- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം പഠനയാത്രയ്ക്ക് പോയി; എല്ലാം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ അപകടം; പ്ലസ് ടു വിദ്യാർഥി മരിച്ചു; വേദനയോടെ ഉറ്റവർ
മലപ്പുറം: സ്കൂളിലെ പഠനയാത്ര കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കരുവാരകുണ്ട് സ്വദേശി തൈക്കാടൻ വീട്ടിൽ മുഹമ്മദ് സനദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് പൂക്കോട്ടുംപാടം പായമ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്.
കരുവാരകുണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സനദ്, തുടർന്ന് അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം തിരികെ വരുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടം ആശുപത്രിയിലും പിന്നീട് നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




