- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; പിന്നാലെയെത്തിയ മറ്റൊരു ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം
കൊച്ചി: കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപം ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച സ്കൂട്ടർ മറിഞ്ഞു വീഴുകയും പിന്നാലെയെത്തിയ മറ്റൊരു ലോറി സ്കൂട്ടർ യാത്രികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story