- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നിലുള്ള ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നു; ഒതുക്കാൻ ശ്രമിക്കവെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികൻ ദാരുണാന്ത്യം
കോഴിക്കോട്: പൂവാട്ടുപറമ്പിൽ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായലം സ്വദേശി സലിം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പെരുവയൽ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.
മാവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് അമിതവേഗതയിൽ വരികയായിരുന്ന സ്വകാര്യബസ്, മുന്നിലെ മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നതിനെ തുടർന്ന്, ഇടിക്കാതിരിക്കാൻ ബസ് റോഡ് അരികിലേക്ക് ഒതുക്കുകയായിരുന്നു. ഈ സമയം സലീമിന്റെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സലിം ബസ്സിനടിയിൽ പെടുകയും, ബസ്സിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Next Story