കൊല്ലം: ഓയൂരിനടുത്ത് പയ്യക്കോട്ട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സലിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹ്സൽ നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗുരുതരമായി പരുക്കേറ്റ അഹ്സൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.