- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; പ്രഭാത സവാരിക്കിറങ്ങിയ വയോധികന് ദാരുണാന്ത്യം; കാറുടമയ്ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ 65കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. നാവായിക്കുളം 28 ആം മൈൽ പെരിക്കോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ള ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. 28 മൈൽ- ഇടമൺ നില റോഡിലാണ് അപകടം നടന്നത്. പെരിക്കോട്ടുകോണത്ത് വച്ച് അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറുടമയായ പോത്തൻകോട് സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിച്ചതിനെ തുടർന്ന് തുളസീധരൻ പിള്ള സമീപത്തെ മതിലിൽ ഇടിച്ചു വീണു. ഇയാൾ തൽക്ഷണം മരണപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്. കാറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നത്. ഭാര്യ: അനിത, മക്കൾ: അരുൺകുമാർ, അജിത് കുമാർ,ആതിര. മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.




