- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം; പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുകയറി; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; യുവതിക്ക് ദാരുണാന്ത്യം; മകളുടെ നില അതീവ ഗുരുതരം
ഹൈദരാബാദ്: കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ദാരുണ അപകടം. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് സംഭവം നടന്നത്. പിന്നിൽ നിന്നെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൂന്ന് വയസുകാരിയായ മകൾ തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഹൈദരാബാദിലെ ചഞ്ചൽഗുഡയിലായിരുന്നു അപകടം നടന്നത്. യുവതിയുടെ ഭർത്താവും മറ്റൊരു മകളും ചികിത്സയിൽ കഴിയുകയാണ്.
സീമ ബീഗം (25) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ അക്ബർ, മക്കളായ മദിഹ (5), ഐറ (3) എന്നിവരാണ് ചികിത്സയിലുള്ളത്. ചഞ്ചൽഗുഡ - സയിദാബാദ് റോഡിൽ ഫ്ലൈ ഓഫറിന് താഴെ വെച്ചായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ഒരു കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാല് പേരും ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ ഫ്ലൈ ഓവറിന്റെ തൂണിലിടിച്ചാണ് ഇവർക്ക് പരിക്ക് പറ്റിയത് എന്ന് പോലീസ് പറഞ്ഞു.