- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് മീൻ വാങ്ങാൻ പോകുന്നതിനിടെ ജീവനെടുത്ത് അപകടം; കൊല്ലത്ത് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം

കൊല്ലം: കുലശേഖരപുരത്ത് മത്സ്യം വാങ്ങാൻ പോയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ (കൊച്ചാൻ്റയ്യത്ത് കിഴക്കതിൽ) നടേശൻ്റെ ഭാര്യ വിജി (49) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വവ്വാക്കാവ്-മണപ്പള്ളി റോഡിൽ പഞ്ചമി ജംഗ്ഷനിലായിരുന്നു ദാരുണമായ അപകടം.
മീൻ വാങ്ങുന്നതിനായി പോവുകയായിരുന്ന വിജിയെ ബൈക്കിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വിജിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നിലവിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് ഇന്ന് തന്നെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീൻ വാങ്ങാൻ പോയ വീട്ടമ്മയ്ക്ക് ദാരുണമായ അന്ത്യം കുറിച്ച ഈ സംഭവം പ്രദേശത്ത് വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.


