- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം; മകനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

X
തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർക്കോണം പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ അച്ഛൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോണാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മകൻ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മാത്യു ജോൺ ഓടിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന ഗുഡ്സ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മാത്യു ജോണിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ സിബിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Next Story


