തിരുവനന്തപുരം: ബാലരാമപുരം തേമ്പാമൂട്ടത്ത് നടന്ന വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക് എന്ന് വിവരങ്ങൾ. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇപ്പോൾ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ ബൈക്ക് യാത്രികന്റെ നില ഗുരുതരമെന്നും വിവരങ്ങൾ ഉണ്ട്. അപകടം നടന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. സംഭവ സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.