- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരിക്കെ ഓട്ടോ ടാക്സിയുടെ ബ്രേക്ക് പൊട്ടി; വണ്ടി തലകീഴായി 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; സംഭവം കണ്ണൂരിൽ
കണ്ണൂർ: ഓട്ടോ ടാക്സി മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്.കേളകം മലയമ്പാടിയിലാണ് സംഭവം നടന്നത്. മലയമ്പാടിയിലെ ഒരു മരണ വീട്ടിൽ നിന്നും മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച ഓട്ടാ ടാക്സിയാണ് അപകടത്തിൽ പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നിയന്ത്രണം വിട്ട് അൻപത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ ടാക്സി ഡ്രൈവറടക്കം മൂന്ന് പേർക്ക് വളരെ ഗുരുതരമായി പരിക്ക് പറ്റിയെന്നാണ് വിവരം. എല്ലാവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story