- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; കിണറ്റിൽ വീണ അമ്മയെയും മകനെയും പുറത്തെടുത്തത് നാട്ടുകാർ; സംഭവം കൊല്ലത്ത്
കൊല്ലം: കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റ അഞ്ജുവിനെയും മകനെയും ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story