- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പറിനും കാറിനുമിടയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പ്രഭാത സവാരിക്കിറങ്ങിയപ്പോൾ; സംഭവം കൊല്ലത്ത്
കൊല്ലം: രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥൻ ടിപ്പറിനും കാറിനും ഇടയിൽപ്പെട്ട് മരിച്ചതായി വിവരങ്ങൾ. ശാസ്താംകോട്ട ആഞ്ഞിലി മൂടിനുസമീപം ഇന്നു രാവിലെ ആറിനാണ് വാഹനാപകടം ഉണ്ടായത്. ശാസ്താംകോട്ട രാജഗിരി സ്വദേശിയും താലൂക്ക് ഓഫീസിലെ റിട്ട. ഉദ്യോഗസ്ഥനുമായ സ്റ്റീഫനാണ് (70) മരിച്ചത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശാസ്താംകോട്ട ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ടിപ്പറിൽ വന്ന് ഇടിക്കുകയായിരുന്നു.
ടിപ്പറിനും കാറിനും ഇടയിൽ പെട്ടാണ് ഗൃഹനാഥൻ മരിച്ചത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.