- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം; ദുരന്തം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങവേ
കോഴിക്കോട്: വിനോദ സഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തിൽ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂടരഞ്ഞിയിലാണ് ദാരുണ സംഭവം നടന്നത്.
ചങ്കുവെട്ടി സ്വദേശി 'എലിസ' ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൂടരഞ്ഞി കുളിരാമുട്ടിയിൽ ഉച്ചയോടെയാണ് അപകടം നടന്നത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങവെയാണ് ബസ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടം നടന്ന ഉടനെ തന്നെ പാഞ്ഞെത്തിയ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.