- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ലോറിയിൽ ഇടിച്ചുകയറി അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്; മുഖത്തും കാലിനും ഇടികിട്ടി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: കാര്‍ ലോറിയിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്. മലപ്പുറം എടവണ്ണ കരുളായി സ്വദേശി അബ്ദുസമദിനാണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം നെല്ലിക്കാപറമ്പില്‍ വെച്ചാണ് അപകടമുണ്ടായത്.
അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന അബ്ദുസമദ് സഞ്ചരിച്ച കാര്‍ എതിര് ദിശയില്‍ എത്തിയ ലോറിയില്‍ ഇടിക്കുകയായിരുന്നു.
മുഖത്തും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.പിന്നാലെ മറ്റ് വാഹനങ്ങള്‍ക്ക് അപകടകരമാവുന്ന തരത്തില്‍ ഓയില്‍ പരന്നൊഴുകുകയും ചെയ്തു. തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡ് കഴുകി സുരക്ഷിതമാക്കി.സ്ഥലത്ത് പോലീസും എത്തി നടപടികൾ സ്വീകരിച്ചു.