- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറക്കത്തിൽ ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; റോഡിൽ തലകീഴായി മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്; സംഭവം കോഴിക്കോട്
കോഴിക്കോട്: ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ആണ് സംഭവം നടന്നത്. ലോറിയിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ലുക്മാനാണ് അതിദാരുണമായി മരിച്ചത്. ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം നടന്നത്.
നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്. വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story