- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
കോട്ടയം: എം.സി. റോഡിൽ മണിപ്പുഴ ജംഗ്ഷന് സമീപം വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ, എതിരെ വന്ന കോട്ടയം-അടൂർ സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
Next Story




