- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡോക്ടർക്ക് ദാരുണാന്ത്യം; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം
കൊല്ലം: എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം. കൊട്ടാരക്കര കമ്പംകോട് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ ബിന്ദു ഫിലിപ്പ് (48) ആണ് അപകടത്തിൽ മരിച്ചത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം നടന്നത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തിൽ ഡോക്ടർക്ക് ജീവൻ നഷ്ടപ്പെടുകയും കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരിക്കും പറ്റുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story