- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ കടയുടെ ഷട്ടർ ഇടിച്ചു തകർത്തു; ഒഴിവായത് വൻ ദുരന്തം; സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ കടയുടെ ഷട്ടർ ഇടിച്ചു തകർത്തു. ചൊവ്വാഴ്ച കാലത്ത് ആറേകാലോടെയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സാധാരണ നിലയിൽ തിരക്കേറിയ റോഡായിരുന്നുവെങ്കിലും, അപകട സമയത്ത് റോഡിലും കടയിലും പരിസരത്തും ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ടൗണിൽ നിന്നും കിഴക്കഞ്ചേരി ദിശയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് ഷട്ടറും അകത്തെ ഗ്ലാസും തകർന്നിട്ടുണ്ട്.
Next Story




