പത്തനംതിട്ട: എംസി റോഡിൽ വീണ്ടും ജീവനെടുത്ത് അപകടം. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരത്തേക്ക് പോയ പോലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55 വയസായിരുന്നു അദ്ദേഹത്തിന്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശേഷം സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.