- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരിയാപുരത്ത് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; ഇടി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; തകർന്ന് തരിപ്പണമായി വാഹനങ്ങൾ
പത്തനംതിട്ട: നരിയാപുരത്ത് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. സോജൻ, ദീപൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അറിയിച്ചു.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story