തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിലെ കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. മന്നലാംകുന്ന് സ്വദേശിയായ അബ്‌ദുൾ റഹ്‌മാൻ (56) ആൺ അപകടത്തിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്ന കാർ, മുന്നിൽ സഞ്ചരിച്ച ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ സമീപത്തെ ഒരു വൈദ്യുതി പോസ്റ്റിൽ അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.