- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം നേമത്ത്
തിരുവനന്തപുരം: നേമം വെള്ളായണി ഊക്കോട് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. കല്ലിയൂർ ഭാഗത്ത് നിന്നെത്തിയ അമിതവേഗതയിലായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന പെരിങ്ങമ്മലയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലിടിക്കുകയായിരുന്നു.
വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവ് തിരിഞ്ഞെത്തിയ വാനാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബസ്സിനും പിക്കപ്പ് വാനും സാരമായ നാശനഷ്ടങ്ങളുണ്ടായി.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തകരാറിലായ വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. ബസ്സിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.