അഞ്ചൽ: മലയോര ഹൈവേയിൽ കുളത്തൂപ്പുഴ-അഞ്ചൽ പാതയിയിൽ വാഹനാപകടം. സ്വകാര്യ ബസ് തെറ്റായ വശത്തേക്ക് കയറി സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു.

കുളത്തൂപ്പുഴ ചരുവിള സ്വദേശി ജോസ്ന (33), മകൾ ജുവാന (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.