- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ചായ കുടിക്കാനായി റോഡിൽ ഇറങ്ങി; ഇടിച്ച് തെറിപ്പിച്ച് അജ്ഞാത വാഹനം; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കൊച്ചി: അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു. കുമരംപുത്തൂർ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്.
കറുകുറ്റി അരീക്കൽ ജംഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശേഷം ഇടിച്ച കാർ നിർത്താതെ പോയി.
സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബാലചന്ദ്രൻ ഒടുവിൽ മരണത്തിന് കീഴടങ്ങി.
Next Story