മലപ്പുറം: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് മാരക പരിക്ക്. മലപ്പുറത്താണ് ദാരുണ സംഭവം നടന്നത്. മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു.

മമ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ്‌ ശബാബുദ്ദീൻ ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൈ അറ്റുപോയ നിലയിൽ ആയിരുന്നു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ അറിയിച്ചത്. ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.