റാന്നി: പെരുംപെട്ടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. പെരുംപെട്ടി കുരുട്ടും മോടിയില്‍ ഷാജി, ശരള (ലേഖ) ദമ്പതികളുടെ ഇളയ മകള്‍ അരുണിമയാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് രണ്ട് സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറിലേക്ക് വീണത്. ഉടന്‍ തന്നെ രക്ഷകര്‍ത്താക്കളും പരിസരവാസികളും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് റാന്നി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.