- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴാഴ്ച വിവാഹം നിശ്ചയം നടന്നതിന് പിന്നാലെ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; ഇടിച്ച വാഹനം കണ്ടെത്താനായില്ല; മൃതദേഹം കിടന്നത് ഓടയില്‍; സുബിക്കിന്റെ മരണം അപകടത്തില്‍ പരുക്കേറ്റ കൂട്ടുകാരനെ കണ്ട് മടങ്ങി വരുമ്പോള്‍
വ്യാഴാഴ്ച വിവാഹം നിശ്ചയം നടന്നതിന് പിന്നാലെ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പന്തളം: വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുളനട ഞെട്ടൂര്‍ സുമി മന്‍സില്‍ താജുദ്ദീന്റെ മകന്‍ സുബിക്ക് (25) ആണ് മരിച്ചത്. എം.സി റോഡില്‍ കുളനട രണ്ടാം പുഞ്ചയ്ക്ക് സമീപം ഓടയില്‍ രാവിലെ 7.15 നാണ് മൃതദേഹം കണ്ടത്. സമീപത്ത് ബൈക്ക് മറിഞ്ഞു കിടക്കുകയായിരുന്നു.
വ്യാഴാഴ്ച ചക്കുവളളിയില്‍ വച്ച് സുബിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ അപകടത്തില്‍ ചികില്‍സയിലുള്ള കൂട്ടുകാരനെ കണ്ടു മടങ്ങുമ്പോഴാണ് അപകടം. പുലര്‍ച്ചെ രണ്ടേ കാലോടെയാണ് അപകടം നടന്നത് എന്നാണ് കരുതുന്നത്. ചെങ്ങന്നൂരില്‍ നിന്ന് കുളനടയിലേക്ക് വന്ന സുബിക്ക് ഓടിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ മുത്തൂറ്റ് ബാങ്കില്‍ മൈക്രോ ഫിനാന്‍സിലെ ജീവനക്കാരനായിരുന്നു. പന്തളം പോലീസ് കേസെടുത്തു. മാതാവ്: സാഹിറ, സഹോദരി: സുമി. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പുന്തല കക്കട മുസ്ലിം ജുമാ മസ്ജിദില്‍ കബറടക്കി.