- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളച്ചാട്ടം കാണാന്‍ എത്തിയ യുവാവ് കാല് വഴുതി വീണ് മരിച്ചു; സംഭവം പാലക്കാട് കൊല്ലങ്കോട്
വെള്ളച്ചാട്ടം കാണാന്‍ എത്തിയ യുവാവ് കാല് വഴുതി വീണ് മരിച്ചു
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിനരികെ കാല്‍വഴുതി മലയിടുക്കിലേക്ക് വീണ യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Next Story