- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂരില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ നാല് വയസുകാരി മരിച്ചു; അപകടം കുടുംബം ബെംഗളുരുവില്‍ പോയി മടങ്ങവേ
മൈസൂരില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ നാല് വയസുകാരി മരിച്ചു
കണ്ണൂര്‍: മൈസൂരുവില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ മുണ്ടേരി സ്വദേശിനിയായ നാലു വയസുകാരി മരിച്ചു. പടന്നോട്ട് മെട്ടയിലെ സി കെ മുസ്തഫ ഹാജിയുടെ പേരക്കുട്ടിയും മയ്യില്‍ ഐടിഎം കോളേജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളുമായ ഐസ മറിയമാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയില്‍ വെച്ചാണ് അപകടം. ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബ സമേതം രണ്ടു കാറുകളിലായി ബംഗളൂരുവില്‍ വീട്ടുപകരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാര്‍ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാന്‍, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങള്‍
Next Story