- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാവൂരില്‍ ലോറി മറിഞ്ഞ് രണ്ട് മരണം; ഒന്‍പതു പേര്‍ക്ക് പരിക്ക്
പയ്യാവൂരില്‍ ലോറി മറിഞ്ഞ് രണ്ട് മരണം
കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 9 തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് ശനിയാഴ്ച വൈകുന്നേരമാണ് അപകടം.
കെട്ടിട നിര്‍മ്മാണ സ്ഥലത്ത് കോണ്‍ക്രീറ്റിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും ഉത്തര്‍പ്രദേശ് സ്വദേശികളായ ഇതര സംസ്ഥാന താഴിലാളികളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ അപ്പോഴെക്കും മരണപ്പെട്ടിരുന്നു.
പരിക്കേറ്റവരെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറിക്കടിയില്‍ കുടുങ്ങിപ്പോയവരാണ് മരണപ്പെട്ടത്. നാട്ടുകാരുടെഏറെ നേരത്തെ ശ്രമഫലമായാണ് ഇവരുവരെയും പുറത്തെടുത്തത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി




