- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിൽ പാഞ്ഞെത്തി; ഓട്ടോയുടെ പുറകിൽ ബൈക്ക് ഇടിച്ചു കയറി അപകടം; ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു; ബൈക്കിന് പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം; ദാരുണ സംഭവം നെടുമങ്ങാട്
തിരുവനന്തപുരം: വാഹനാപകടത്തിൽ പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. വലിയ മല സ്വദേശി ആദിൽ മുഹമ്മദാണ് ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ നാലിന് രാത്രി നെടുമങ്ങാട് വലിയ മലയിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ആദിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാല് യാത്രക്കാർക്കും പരിക്ക് പറ്റിയിരുന്നു.
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മാച്ചാംതോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) മരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ വന്ന ലോറി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ തട്ടിയാണ് അപകടം നടന്നത്.