കൊല്ലം: ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ പാരിപ്പള്ളി റോഡിലാണ് ദാരുണ അപകടം നടന്നത്. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്. മുക്കട ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് അപകടം ഉണ്ടായത്.

അമിത വേഗതയിൽ പരവൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ഷാജി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ഷാജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.