- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ അപകടം; താഴേയ്ക്ക് വഴുതി വീണു; ഗൃഹനാഥന് ദാരുണാന്ത്യം; മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
പാലക്കാട്: പുളി പറിക്കുന്നതിനിടെ അപകടം. മരത്തിൽ നിന്നും വഴുതി വീണ ഗൃഹനാഥന് ദാരുണാന്ത്യം. മംഗലം ഡാം കരിങ്കയം മുടക്കുഴ വീട്ടിൽ രവീന്ദ്രൻ (72) ആണ് ദാരുണമായി മരിച്ചത്. പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വഴുതി വീഴുകയായിരുന്നു.
ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Next Story