- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിക്കുന്നതിനിടയിൽ ക്വാറിയിൽ അബദ്ധത്തിൽ വീണു; കുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം; ദാരുണ സംഭവം അമ്പലവയലിൽ
കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. വൈകുനേരം 5 മണിയോടെയാണ് സംഭവം നടന്നത്. കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story