കോഴിക്കോട്: ബാലുശേരി പറമ്പിന്‍ മുകളില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഉള്ളിയേരി മാമ്പൊയില്‍ മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്. ഉള്ളിയേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്.

സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ് ഫാസില്‍. പിതാവ്: കാസിം, മാതാവ്: ആരിഫ, സഹോദരന്‍: അഫ്‌സല്‍.