കല്‍പ്പറ്റ: മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. വയനാട് വാളാട് ടൗണിലാണ് സംഭവം നടന്നത്. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചി കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ ആണ് ദാരുണ സംഭവം നടന്നത്. തെന്നി വീണ മരത്തടി ദേഹത്ത് വീഴുകയായിരുന്നു.

പരിക്കേറ്റ ജോബിഷിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടം ഉണ്ടായത്. തറയിൽ തലയിടിച്ചു വീണ യുവാവിന്‍റെ ദേഹത്തേക്ക് മരത്തടിയും വീഴുകയായിരുന്നു.സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ആണ് ഭാര്യ. നാലു മക്കളുണ്ട്.