- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ കടയിൽ നിന്ന് സാധനങ്ങളുമായി മടങ്ങവേ അപകടം; എതിരെ വന്ന ബുള്ളറ്റ് സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
കോഴിക്കോട്: അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവതിക്ക് ദാരുണാന്ത്യം. തോരായി സ്വദേശി രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുന്നത്തറ - തോരായി ജങ്ഷനിലുണ്ടായ അപകടത്തിലാണ് രഹ്നക്ക് മാരകമായി പരിക്കേറ്റത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം നടന്നത്. കുന്നത്തറയിലെ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും അരി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ്, രഹ്ന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ യുവതിയെ ആദ്യം ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വളരെ ഗുരുതരമായതോടെ നഗരത്തില്‍ തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.