- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; നിയന്ത്രണം വിട്ടെത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പള്ളിയിൽപോയി മടങ്ങിവരുന്ന വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ 68കാരനെ ബൈക്കിടിക്കുകയായിരുന്നു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്.
ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെയായിരുന്നു അപകടം നടന്നത്. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വഴിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story