- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നിലൂടെ എത്തി ഇടിച്ചുതെറിപ്പിച്ച് 'സഫ'യുടെ പോക്ക്; തൽക്ഷണം റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ; സംഭവം കൊല്ലത്ത്
കൊല്ലം: തേവലക്കര പടപ്പനാലിൽ സ്വകാര്യ ബസ് ഇടിച്ചു കയറി സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് അപകടത്തിൽ മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. 'സഫ' എന്ന സ്വകാര്യ ബസ്, ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന അബ്ദുൾ മുത്തലിഫും രാധാകൃഷ്ണപിള്ളയും സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികരായ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അബ്ദുൾ മുത്തലിഫിന്റെ തല റോഡിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. രാധാകൃഷ്ണപിള്ളയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്കായി പോകുന്നതിനിടയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.
Next Story




